
കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലാരിവട്ടം സെന്റ് മാര്ട്ടിന് ചര്‍ച്ചിന് സമീപം പൈലിംഗ് പ്രവൃത്തികള്‍ നടത്തുന്നതിനാല്‍, ശ്രീനാരായണ ജംഗ്ഷന്(S.N. ജംഗ്ഷന്) മുതല്‍ സെന്റ് മാര്ട്ടിന് ചര്‍ച്ച് വരെയുള്ള റോഡ് ഭാഗം താല്‍ക്കാലികമായി അടച്ചിടും.
ഇടപ്പള്ളി ഭാഗത്തുനിന്ന് കലൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ S.N. ജംഗ്ഷനില്‍ നിന്ന് പാലാരിവട്ടം ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കലൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.
കൊച്ചി മെട്രോ അധികൃതരും കൊച്ചി സിറ്റി പോലീസ് അസി.കമ്മീഷണറും സംയുക്തമായി സ്ഥലം സന്ദര്‍ശിച്ച് വിശദമായി പരിശോധിച്ചാണ് ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ തീരുമാനിച്ചത്. ഗതാഗതം വഴിതിരിച്ചുവിടുന്നതിന്റെ ഭാഗമായി ബുധനാഴ്ച്ച(2026 നവംബര്‍ 4) റോഡ് താല്‍ക്കാലികമായി അടയ്ക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ മെട്രോ അധികൃതര്‍ നടത്തും. വ്യാഴാഴ്ച്ച മുതല്‍ ട്രയല്‍ റണ്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടും. തുടര്‍ന്ന് ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടാകും.
പൊതുജനങ്ങള്‍ ഈ ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അഭ്യര്‍ത്ഥിക്കുന്നു.
Photo Courtesy - Google









